2584 : ഹാന്റാ  വൈറസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Hanta Virus- how to prevent?
11:57

2584 : ഹാന്റാ വൈറസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Hanta Virus- how to prevent?

Dr Danish Salim's Dr D Better Life 09.05.2026 14 145 просмотров 383 лайков

Machine-readable: Markdown · JSON API · Site index

Поделиться Telegram VK Бот
Транскрипт Скачать .md
Анализ с AI
Описание видео
2584 : ഹാന്റാ വൈറസ്: നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Everything You Need to Know About Hanta Virus എന്താണ് ഹാന്റാ വൈറസ്? ഇത് എങ്ങനെയാണ് പകരുന്നത്? ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വൈറസിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. കൊറോണ വൈറസ് പോലെ ഇത് വായുവിലൂടെ പകരുന്ന ഒന്നാണോ എന്ന കാര്യവും വീഡിയോയിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ വീഡിയോ മുഴുവനായി കാണുക, ഭയപ്പെടേണ്ട സാഹചര്യമുണ്ടോ എന്ന് ശാസ്ത്രീയമായി മനസ്സിലാക്കുക. അറിവ് പങ്കുവെക്കുന്നത് രോഗപ്രതിരോധത്തിന്റെ ആദ്യ പടിയാണ്. #DrDBetterLife #DrDanishSalim #HantaVirus #HealthAwarenessMalayalam #ViralInfection #PreventionTips #KeralaHealth #RodentControl #PublicHealth #MedicalAdviceMalayalam #Wellness #HealthAndSafety #ഹന്താവൈറസ് #ആരോഗ്യം #മലയാളം Disclaimer: ഈ ഉള്ളടക്കം വൈദ്യോപദേശം, രോഗനിർണ്ണയം, അല്ലെങ്കിൽ ചികിത്സ എന്ന നിലയ്ക്ക് ഉദ്ദേശിച്ചതല്ല. ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ, യോഗ്യനായ ആരോഗ്യപരിചരണ വിദഗ്ധന്റെ ഉപദേശം തേടുക. This content is not intended as medical advice, diagnosis, or treatment. Always consult a qualified healthcare provider regarding any medical concerns. Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94tTk0bIdsmbBBaC0P *****Dr. Danish Salim***** Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care. He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently. Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years. Positions Held 1. Kerala state Secretary: Society for Emergency Medicine India 2. National Innovation Head Society for Emergency Medicine India 3. Vice President Indian Medical Association Kovalam

Оглавление (3 сегментов)

Segment 1 (00:00 - 05:00)

ഹാൻഡ വൈറസിനെ കുറിച്ച് സംസാരിക്കാവോ ധാരാളം ആളുകൾ ചോദിക്കുന്നുണ്ട്. ഇതൊരു പുതിയ വൈറസ് ആണോ കോടിനെ പോലെ ഇത് പടരുമോ? ഇത് പേടിക്കേണ്ട ഒരു അസുഖമാണോ എന്നൊക്കെ ധാരാളം ആളുകൾ ചോദിക്കുന്നുണ്ട്. ഹന്താ വൈറസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ആശങ്ക പടരുന്നത് സ്വാഭാവികമാണ്. അർജന്റീനയ തീരത്ത് പുറപ്പെട്ട ഒരു ഡച്ച് ക്രൂയിസ് കപ്പലിൽ യാത്രക്കാരായിട്ടുള്ള എട്ടു പേർക്കാണ് ഇപ്പോ ഹാന്റാവൈറസ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്നുപേർ മരണപ്പെടുകയും ഇവരെ പരിശോധിച്ച് ഡോക്ടർ അടക്കം ഗുരുതരാവസ്ഥയിലാണ് ഇതുകൊണ്ടാണ് ധാരാളം ആളുകൾ ഈ ഒരു പേടിയിൽ ആയിരിക്കുന്നത് ഇതൊരു പുതിയ വൈറസ് രോഗബാധയാണോ ഇത് ലോകമെമ്പാടും പടരുമോ എന്നൊരു ഭയം പല ആളുകളിലും ഉണ്ട് ഈ വാർത്ത ഒന്ന് കണ്ടു നോക്കിയേ മാരകമായ ഹാന്റാവൈറസ് രോഗം കേരളത്തിലും രോഗം ബാധിച്ചുള്ള ആദ്യ മരണം തിരുവനന്തപുരം ജില്ലയിൽ സ്ഥിരീകരിച്ചു തിരുവനന്തപുരത്ത് ഹാന്റാവൈറസ് ബാധിച്ച് ഒരു വ്യക്തി മരണപ്പെട്ടു എന്നുള്ള ഒരു വാർത്തയാണ് 12 വർഷം മുമപ് നടന്ന ഒരു കഥയാണ് അപ്പോൊ ഇത് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു അസുഖമാണ് ഇത് പുതിയൊരു വൈറസ് അല്ല അതാണ് ആദ്യം മനസ്സിലാക്കേണ്ടത് ഒത്തിരി രാജ്യങ്ങളിൽ ഹാന്റാവൈറസ് റിപ്പോർട്ട് ചെയ്തു എന്നുള്ളത് മാധ്യമങ്ങളിൽ പറയുന്നുണ്ട് ഒമപത് രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു 11 രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തു രാജ്യങ്ങളെല്ലാം സർവൈലൻസിൽ ആണെന്നൊക്കെ പറയുന്നുണ്ട് ഇത് കേൾക്കുമ്പോൾ സ്വാഭാവികമായിട്ട് ആളുകൾക്ക് ഭയം വരും ഇത് വീണ്ടും ഒരു ഗ്ലോബൽ ഔട്ട്ബ്രേക്ക് ആയിട്ട് വരുമോ എന്നുള്ള ഒരു ചോദ്യം പല ആളുകളുടെയും മനസ്സിൽ ഉണ്ടാകും പക്ഷേ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം കോവിഡ് കഴിഞ്ഞതിനുശേഷം ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നാൽ വളരെ ക്ലോസ് ആയിട്ടുള്ള ട്രാക്കിങ് ചെയ്യാറുണ്ട് ഇത് പുതിയ വലിയ ഔട്ട്ബ്രേക്ക് അല്ല ഈ റിപ്പോർട്ടുകളുടെ അർത്ഥം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ ക്രൂഷിപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ പല രാജ്യങ്ങളിലേക്കും തിരികെ യാത്ര ചെയ്തു രോഗലക്ഷണങ്ങൾ ചിലർക്ക് പിന്നീട് വന്നതിനാൽ ആ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗങ്ങൾ പ്രിക്കോഷണറി മെഷർ ആയിട്ട് അവിടെ ടെസ്റ്റിം നടത്തുന്നുണ്ട് കോണ്ടാക്ട് റേസിങ് നടക്കുന്നുണ്ട് നമുക്ക് നിപ്പഒക്കെ വന്നപ്പോൾ കോൺടാക്ട് റേസിങ് ചെയ്തില്ലേ ഐസൊലേഷൻ അവിടെ നൽകുന്നുണ്ട് ക്ലോസ് കോണ്ടാക് നിരീക്ഷിക്കുന്നതുകൊണ്ട് അതുകൊണ്ടാണ് ആ രാജ്യങ്ങളുടെ പേര് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അല്ലാതെ 11 12 രാജ്യത്തിൽ ഒന്നും ഇപ്പോൾ ഈ ഒരു വൈറസ് പടർന്നു പിടിക്കുന്നില്ല രാജ്യത്തിൻറെ വൈറസ് അൺകൺട്രോൾഡ് ആയിട്ട് പടരുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണ് ആ രാജ്യത്തിൽ ഒത്തിരി ആളുകൾക്ക് പടരുന്നുണ്ടെങ്കിൽ മാത്രമേ നമ്മൾ അങ്ങനെ പേടിക്കേണ്ട ആവശ്യമുള്ളൂ അപ്പോൾ ഇത് രണ്ടും വ്യത്യസ്തമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ അറിയുന്ന കേസുകൾ എല്ലാം ഈ ക്രൂയിസ് ഷിപ്പിൽ നിന്ന് വന്ന വ്യക്തികൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമാണ് അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പടർന്ന് ഒത്തിരി ആളുകളിലേക്ക് വന്നതായിട്ട് ഇതുവരെ റിപ്പോർട്ട് ഇല്ല ഓക്കെ അപ്പോ കോവിഡ് പോലെ ഒരു കമ്മ്യൂണിറ്റി ഔട്ട്ബ്രേക്ക് അല്ല പക്ഷേ ഈ രോഗത്തിനെകുറിച്ച് വ്യക്തമായിട്ട് മനസ്സിലാക്കണം ഞാൻ അതിനെകുറിച്ച് ഡീറ്റെയിൽ ആയിട്ട് പറയാം നിങ്ങൾ മനസ്സിലാക്കേണ്ടത് എലികളിൽ നിന്നാണ് ഇത് മനുഷ്യരിലേക്ക് ഹാൻഡ വൈറസ് പകരുന്നത് ഇതുകൂടാതെ അടുത്ത സമ്പർക്കത്തിലൂടെയും രോഗം അങ്ങോട്ട് ബാധിക്കാം എട്ടു ദിവസം മുതൽ 40 ദിവസത്തിന് ഉള്ളിലാണ് ഈ രോഗം നമുക്ക് മറ്റുള്ളിലേക്ക് പകരുന്നത് ഓക്കേ അപ്പ എട്ടു ദിവസം ആയതുകൊണ്ട് തന്നെ പല ആളുകളിലും നല്ല വൈറസ് ലോഡ് ഉണ്ടെങ്കിൽ പെട്ടെന്ന് ന്ന് അസുഖം പകരാം ഇതിന്റെ ഒരു പ്രശ്നം എന്ന് പറഞ്ഞാൽ ഇപ്പോ ഈ കപ്പലിൽ ഉണ്ടായിരിക്കുന്ന ഒരു വകഭേദം 50 ശതമാനം മരണനിരക്ക് ഉണ്ടാക്കുന്ന ഒരു സാധനമാണ് ഇന്ത്യയിലുള്ള ധാരാളം ആളുകൾ പോലും ആ കപ്പലിൽ ഉണ്ടെന്നാണ് അറിയാനായിട്ട് കഴിഞ്ഞത് അർജന്റീനയിൽ നിന്ന് ഒരു വൈൽഡ് ലൈഫ് എക്സ്പെഡിഷൻ ക്രൂയിസ് ഷിപ്പ് ആണ് ഈ ഹാൻഡ വൈറസിന് വ്യാപനം ഇപ്പോ ഉണ്ടായിരിക്കുന്നത് 150 ഓളം പേരാണ് കപ്പലിൽ ഉള്ളത് എട്ടു പേർക്കാണ് രോഗം വരികയും മൂന്നു പേർ മരണപ്പെടുകയും ചെയ്തു മറ്റുള്ളിലേക്ക് പടരാതിരിക്കാനുള്ള ഒരു മെഷേഴ്സ് ഇപ്പോ എടുത്തിരിക്കുകയാണ് ഇത് മിക്കവാറും ഇവര ഇങ്ങനെ വൈൽഡ് ലൈഫ് എക്സ്പെഡിഷൻ പോയപ്പോൾ ഏതെങ്കിലും എലിയുമായിട്ടുള്ള സമ്പർക്കം ഉണ്ടായതുകൊണ്ടാവും അവർക്ക് ഉണ്ടായത്. അതിനുശേഷം കപ്പലിൽ നിന്ന് മറ്റുള്ളതിലേക്ക് പകർന്നാവും. കോവിഡ് പോലെ ഒരു പരിചിതമല്ലാത്ത ഒരു വൈറസ് അല്ല ഇത്. ഒരു 30 മുതൽ 50 തരം ഹാന്റാ വൈറസുകൾ ഉണ്ട്. നമുക്ക് പഠിക്കാനൊക്കെ ഉള്ള ഒരു വൈറസ് ആണ്. അതിൽ ചില ഹാൻഡ വൈറസുകൾ ഒരു പ്രശ്നവും ഉണ്ടാക്കാത്ത വൈറസുകളാണ്. ഇന്ത്യയിലെ ഹാൻഡ വൈറസുകൾ പ്രധാനമായിട്ടും കിഡ്നിയിലാണ് ബാധിക്കുന്നത്. വെല്ലൂർ മെഡിക്കൽ കോളേജിലൊക്കെ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട് അതിന്റെൊക്കെ ജേർണൽ ഉണ്ട് ഏഷ്യയിൽ കാണപ്പെടുന്ന ഹാന്റ വൈറസുകൾ പ്രധാനമായിട്ടും കിഡ്നിയെ അഫക്ട് ചെയ്യുക മൂത്രത്തിന് തടസ്സം ഉണ്ടാക്കുക ഡയാലിസിലോട്ട് പോവുക അങ്ങനെയൊക്കെയാണ് തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഹാൻഡ വൈറസുകൾ ആൻഡീസ് വൈറസ് എന്നാണ് അതിനെ പറയുന്നത് ഇതാണ് ഇപ്പോ ഈ കപ്പലിൽ കാണപ്പെടുന്നത് ഇത് പ്രധാനമായിട്ടും അഫക്ട് ചെയ്യുന്നത് ലങ്സിനാണ് ശ്വാസകോശത്തിനെയാണ് ബാധിക്കുന്നത് നമുക്ക് ശ്വാസമുട്ടൽ ഉണ്ടാകും അതുപോലെതന്നെ വെന്റിലേറ്ററിലൂടെ ഒക്കെ പോകും ഇത് ബാധിച്ചു കഴിഞ്ഞാൽ മരണനിരക്ക് 50%ത്തോളമാണ്. അപ്പോൊ ആ ഒരു വൈറസ് ഗുരുതരമായിട്ടുള്ള ഒരു സാധനമാണ്. ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല കടുത്ത പനിയായിരിക്കും. നല്ല കടുത്ത പനി അതിനോടൊപ്പം ഏതെങ്കിലും എലിയുമായിട്ടുള്ള എക്സ്പോഷർ ഉണ്ടായിരിക്കും. പിന്നെ നല്ല ശരീരവേദന ഉണ്ടായിരിക്കും. മസിലഒക്കെ നല്ലവോണം വേദന ഉണ്ടാവും ഓരോ മസിൽസ് അറിയാൻ പറ്റും പ്രത്യേകിച്ചും തുടക്കിലും ഷോൾഡറിലും ഒക്കെ നല്ല വേദന ആയിരിക്കും എക്സ്ട്രീം ക്ഷീണംായിരിക്കും തലവേദന ഉണ്ടാവും വിറയൽ ഉണ്ടാകും വിശപ്പില്ലായ്മ ഉണ്ടാകും ഓക്കാനം ശർദ്ദിൽ വയറൊക്കെ ഉണ്ടാവും ഇത് കോമൺ ആയിട്ട് കാണുന്നതാണ് നല്ല ശക്തമായ ഒരു വയറുവേദന ഒക്കെ ഉണ്ടാവും സാധാരണ മിക്ക ആളുകളും വിചാരിക്കുന്നു ഒരു വൈറൽ പനിയാണ് പക്ഷെ നിങ്ങൾ എലിയുമായിട്ട് ക്ലോസ് കോണ്ടാക്ട് ഉണ്ടെങ്കിൽ ഈ പനി

Segment 2 (05:00 - 10:00)

ശ്രദ്ധിക്കേണ്ടതാണ് വയറളക്ക ഉണ്ട് കണ്ടോ ശ്വാസമുട്ടലും ഉണ്ട് വയറിളക്ക ഉണ്ട് ഡേയഞ്ചറസ് സിംറ്റംസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് നമ്മൾ ഈ എലിയുമായിട്ട് എക്സ്പോഷർ ഉണ്ടായിട്ടുണ്ട് അതിനോടൊപ്പം കടുത്ത പനി ഉണ്ടായി അതിനുശേഷം ശ്വാസം മുട്ടൽ ഉണ്ടായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം ഇതിനാണ് നമ്മൾ ഹാന്റാവൈറസ് പൾമനറി സിൻഡ്രോം എന്ന് വിളിക്കുന്നത് ഇതൊരു ഡേയഞ്ചറസ് ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ് ഇത് നമ്മൾ ഉടനെ ട്രീറ്റ് ചെയ്യണം അവിടെ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറഞ്ഞാൽ ശ്വാസം മുട്ടൽ ഉണ്ടാകും നമ്മൾ വളരെ പെട്ടെന്ന് ശ്വാസം എടുക്കാനായിട്ട് തുടങ്ങും ചുമ വിട്ടുമാറാതെ നിൽക്കും ചെസ്റ്റും ഇങ്ങനെ ടൈറ്റ് ആയിട്ടിരിക്കും ഓക്സിജൻ നോക്കുന്ന സമയത്ത് 94 ശതമാനത്തിന്റെ താഴെ ഓക്സിജൻ സാച്ചുറേഷൻ പോകും നമ്മുടെ ചുണ്ടൊക്കെ ബ്ലൂ കളറിലോട്ട് മാറും ഫിംഗർ ഒക്കെ ബ്ലൂ കളറിലോട്ട് പോകും ഇതിൽ ഏതെങ്കിലുംഒക്കെ ഉണ്ടെങ്കിൽ ഉടനെ ഹോസ്പിറ്റലിൽ പോകണം എന്നാണ് പറയുന്നത് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം ആണെങ്കിൽ അതായത് ഇന്ത്യയിലുള്ള ആന്റവൈറസ് ഒക്കെ ആണെങ്കിൽ മൂത്രത്തിനാണ് പ്രശ്നം മൂത്രം കുറയും അതുപോലെ നമ്മുടെ കാലിലും മുഖത്തും ഒക്കെ നീര് വരും ബ്ലഡ് പ്രഷർ കുറയും ബ്ലീഡിങ് ടെൻഡൻസി ഉണ്ടാകും കിഡ്നി തകരാറിലോട്ട് പോകും ഇതാണ് ഇതിന്റെ ലക്ഷണം അപ്പോം ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് അതിനോടൊപ്പം എലിയ എലിയുമായിട്ട് എക്സ്പോഷർ ഉണ്ടെങ്കിലാണ് ഉറപ്പായിട്ടും നമ്മൾ കാര്യമായിട്ട് എടുക്കുന്നത് സാധാരണ പറയുന്നത് നമുക്ക് എലിയുമായിട്ട് എക്സ്പോഷർ ഉണ്ട് അതിനോടൊപ്പം കടുത്ത പനിയോ ശ്വാസം മുട്ടലോ നെഞ്ചുവേദനയോ അല്ലെങ്കിൽ നല്ല ക്ഷീണമോ ഒക്കെ ഉണ്ടാകുന്നുണ്ട് മൂത്രം വളരെ കുറഞ്ഞു പോകുന്നുണ്ടെങ്കിൽ ഇമ്മീഡിയറ്റ് മെഡിക്കൽ അറ്റെൻഷൻ വേണമ എന്നാണ് എപ്പോഴും പറയുന്നത് അപ്പോ ഇത് എങ്ങനെ വരാതെ നോക്കാം പ്രധാനമായിട്ടും എലിയുമായിട്ട് അടുത്ത് കോണ്ടാക്ട് വരാതിരിക്കാൻ നോക്കുക എലി എന്ന് പറഞ്ഞു കഴിഞ്ഞാൽ എലിയുടെ മലമൂത്ര വിസർജനവുമആയിട്ടും അടുത്ത് കോണ്ടാക്ട് പാടില്ല അതായത് ഈ എലിയുടെ മലമൂത്ര ത്രവിസർജനം കൈകാര്യം ചെയ്യുന്ന സമയത്തും നമ്മൾ വെറുതെ സ്വീപ്പ് ചെയ്യരുത് നമ്മൾ ഗ്ലൗസ് ഇടണം മാസ്ക് ധരിച്ചിരിക്കണം ക്ലീൻ ചെയ്യുന്ന സമയത്ത് അതുപോലെ റൂമിൽ വെന്റിലേഷൻ ഉറപ്പുവരുത്തണം കയറുന്നതിനു മുമ്പായിട്ട് അതുപോലെതന്നെ ഈ വേസ്റ്റ് കഴിക്കാനാണ് എലികൾ വരുന്നത് അപ്പോ അതുകൊണ്ട്തന്നെ നമ്മൾ ആ ഒരു കാര്യം ശ്രദ്ധിക്കണം നമ്മൾ എപ്പോഴും വീടും വീടിനെ പരിസരവും എല്ലാം ക്ലീൻ ആയിട്ട് വെക്കണം ഓക്കേ ഇതാണ് എലികളെ തടയാനായിട്ടുള്ള പ്രധാനപ്പെട്ട കാര്യം ഈ ക്രൂയി ഷിപ്പ് ഒരു ക്ലോസ്ഡ് സിസ്റ്റം ആണല്ലേ അതിൽ നിന്ന് നമുക്ക് പെട്ടെന്ന് രക്ഷപ്പെടാനായിട്ട് പറ്റില്ല അതുപോലെ പെട്ടെന്ന് ആശുപത്രിയിലോട്ട് പോകാനും സൗകര്യമില്ല അപ്പോ അതുകൊണ്ടുതന്നെ മറ്റുള്ള ഒരു വ്യക്തിയുമായിട്ട് അടുത്ത് കോൺടാക്ട് വരാൻ സാധ്യതയുണ്ട് അപ്പോ രോഗബാധ സ്ഥിതീകരിച്ചെങ്കിലും ഐസൊലേഷൻ ഇച്ചിരി പ്രയാസമാണ് തുടക്കത്തിൽ അപ്പോ ആ ഒരു രീതിയിലാണ് മറ്റുള്ളവരിലേക്ക് പകർന്നത് അല്ലാതെ ഇത് ഒരു ആളിൽ നിന്ന് ഇങ്ങനെ വായുവിലൂടെ പകർന്ന് അടുത്തളോട് പോയി ഇത് മറ്റു സ്ഥലങ്ങളിലോട്ടൊക്കെ പോകാനുള്ള സാധ്യത വളരെ കുറവാണ് ഈ ഉയർന്ന മരണനിരക്ക് വരാനുള്ള കാരണം ഈ ഒരു വകവേദം ഉള്ളതുകൊണ്ടാണ് കോവിഡിനെ പോലെ അതിവേഗം പടരുന്ന ഒരു മഹാമാരി അല്ല രോഗം ബാധിച്ചു കഴിഞ്ഞാൽ ലോകലക്ഷണം എട്ടു മുതൽ 40 ദിവസത്തിന്റെ അകത്ത് ഉണ്ടായിരിക്കും ഇതാണ് രോഗവ്യാപനം സങ്കീർണമാക്കുന്നത് അപ്പോ ഈ ഒരു ടൈം പീരിയഡിൽ നമ്മൾ അവരെ ഐസൊലേറ്റ് ചെയ്യണം ഉറവിടം എലികളിൽ നിന്ന് തന്നെയാണ് രോഗം പകരുന്നത് എലികളുടെ വിസർജനങ്ങളിൽ നിന്നാണ് ഓക്കെ അല്ലെങ്കിൽ അവരുടെ ശ്വാസകോശത്തിൽ നിന്നുള്ള ഈ കളകങ്ങൾ പൊടി രൂപത്തിൽ വായുവിൽ കലരുകയും അത് മനുഷ്യർ ശ്വസിക്കുകയും ചെയ്തു കഴിഞ്ഞാൽ അസുഖംഉണ്ടാകും അപ്പോ എലികൾ ഉള്ള സ്ഥലത്ത് നമ്മൾ പോവുകയാണെങ്കിൽ എപ്പോഴും വായുസഞ്ചാരം ഉറപ്പുവരുത്തണം അപ്പോ അങ്ങനെയുള്ള ഇടങ്ങൾ വൃത്തിയാക്കുന്ന സമയത്തോ അല്ലെങ്കിൽ അത്തരം സ്ഥലങ്ങളിൽ ട്രക്കിങ് നടത്തുമ്പോഴോ വൈറസ് ബാധിക്കാൻ സാധ്യതയുണ്ട് അപ്പോ അതുകൊണ്ട് നമ്മൾ എന് ചെയ്യണം മാസ്ക്ക് ധരിക്കണം ഗ്ലൗസ് ധരിക്കണം വായുസഞ്ചാരം ഉറപ്പുവരുത്തണം അങ്ങനെ മാത്രമേ നമ്മൾ ആ ഒരു എലിയുടെ വിസർജനമായിട്ടോ അല്ലെങ്കിൽ എലിയുമായിട്ട് ഹാൻഡിൽ ചെയ്യാവൂ ഇത് കോവിഡ് പോലെ ഇങ്ങനെ വായുവിലൂടെ പകർന്ന് പകർന്ന് പെട്ടെന്ന് പടരുന്ന ഒരു അസുഖമല്ല പണ്ടുമുതലേ ഉള്ള ഒരു അസുഖം തന്നെയാണ് ഇപ്പോൾ ഈ ഒരു കപ്പലിൽ പല ആളുകൾക്കും മരണം ഉണ്ടായതുകൊണ്ടാണ് ഇതിനെക്കുറിച്ച് ഡിസ്കഷൻ വന്നത് ഈ എലിയുടെ ഈ റെസ്പിറേറ്ററി ഡ്രോപ്ലെറ്റ്സ് നമ്മൾ ശ്വസിക്കാതിരിക്കാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ആ ഒരു കാര്യം നമ്മൾ വളരെയധികം ശ്രദ്ധിക്കണം പ്രത്യേകിച്ചും ഇപ്പോ അടഞ്ഞിരിക്കുന്ന ഒരു സ്ഥലം ഒരു മുറി നമുക്ക് എലി ഉണ്ടെന്ന് ഉറപ്പാണ് അല്ലെങ്കിൽ ഗോഡൗൺ അടഞ്ഞ ഒരു ഗോഡൗൺ അവിടെയൊക്കെ വൃത്തിയാക്കാനൊക്കെ നമ്മൾ പോകുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം നമ്മൾ വെറുതെ ഇങ്ങനെ ഡ്രൈ സ്വീപ്പ് ചെയ്യരുത് അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഈ പൊടി എന്ത് ചെയ്യും ആകാശത്തോട്ട് വരും അല്ലേ അല്ലേ? അപ്പോൊ അത് അവോയ്ഡ് ചെയ്യണം. അത് അവോയ്ഡ് ചെയ്യാൻ വേണ്ടി നമ്മൾ കുറച്ച് റൂമുകളെല്ലാം തുറന്നിടുക. അതിനുശേഷം ബ്ലീച്ചിങ് പൗഡർ തളിക്കുക. അതുകഴിഞ്ഞ് മാസ്ക്കും ഗ്ലൗസും ഇട്ടതിനുശേഷം വേണം ക്ലീൻ ചെയ്യാൻ. ഈ അസുഖം ബാധിച്ചു കഴിഞ്ഞാൽ അവരെ ഐസൊലേറ്റ് ചെയ്യും. കോവിഡ് ഒക്കെ പോലെ മാറ്റും. അതിനുശേഷം ആ അസുഖം സിംറ്റംസ് മാറിയതിനുശേഷം മാത്രമേ മറ്റുള്ളവരുമായിട്ട് അടുത്ത സമ്പർക്കത്തിലോട്ട് കൊണ്ടു. കാരണം മരണനിരക്ക് കൂടുതൽ ആയതുകൊണ്ട് അങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത്. അതുമാത്രമല്ല ഇവരെ വളരെ ക്ലോസ് ആയിട്ട് മോണിറ്റർ ചെയ്യും എന്തെങ്കിലും ശ്വാസമുട്ടൽ ഉണ്ടാകുന്നുണ്ടോ മൂത്രത്തിന് കുറവ ഉണ്ടാകുന്നുണ്ടോ അങ്ങനെയൊക്കെ വളരെ ക്ലോസ് ആയിട്ട് നോക്കും ഈ പറഞ്ഞ ഒരു വകഭേദം ആണെങ്കിൽ ശ്വാസം മുട്ടൽ വരാനുള്ള സാധ്യത കൂടുതലാണ് വെന്റിലേറ്ററിലോട്ക്കെ പോകാൻ സാധ്യതയുണ്ട് അപ്പ ക്രിട്ടിക്കൽ ആയിട്ടുള്ള ഐസിയുവിൽ ഒക്കെ ഇവരെ ട്രീറ്റ് ചെയ്യും ഈ ട്രീറ്റ്മെന്റ് കൊടുത്തു കഴിഞ്ഞാൽ നമുക്ക് കുറെയൊക്കെ രോഗികളെ രക്ഷപ്പെടുത്താനായിട്ട് കഴിയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം എന്ന് മാത്രമേ ഉള്ളൂ അപ്പോ നമ്മൾ ഇപ്പോൾ പേടിക്കേണ്ട ഒരു സാഹചര്യവുമില്ല ആന്റാവൈറസിന്റെ കാര്യത്തിൽ ഇപ്പോൾ ആ ഒരു ഏരിയയിൽ മാത്രമാണ് ഇപ്പോത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇത് പണ്ടുമുതലേ ഉള്ള ഒരു വൈറസ് ആണ് നമ്മൾ

Segment 3 (10:00 - 11:00)

അങ്ങനെ പേടിക്കേണ്ട ഒരു സാഹചര്യം ഇവിടെ ഇല്ല പക്ഷേ എലികളെ ഹാൻഡിൽ ചെയ്യുന്ന സമയത്ത് ഇതുകൂടാതെ വേറെയും അസുഖങ്ങൾ എലികളിൽ നിന്ന് വരാം ഓക്കേ അപ്പോ എലികൾ കൂടുതലായിട്ട് വരുന്ന ഒരു സ്ഥലങ്ങൾ എപ്പോഴും ഓർത്തിരിക്കുക പഴയ ഗോഡൗണുകൾ അല്ലെങ്കിൽ അടച്ചിട്ട മുറികൾ വനപ്രദേശങ്ങൾ ക്യാമ്പിങ് ഏരിയകൾ ഇത്തരത്തിലുള്ള സ്ഥലങ്ങൾ എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടത് ഇമപോർട്ടന്റ് ആണ് കാരണം പലരും ചെയ്യുന്ന ഒരു വലിയ തെറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏലിയുടെ വിസർജനം ആണെങ്കിലും അതുപോലെതന്നെ ഇതൊക്കെ ഒട്ടും കൈകാര്യം ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ക്ലീൻ ചെയ്യുന്ന സമയത്തൊന്നും വളരെ കാര്യമാക്കാറില്ല ഈ പൊടി മുഴുവൻ ഇങ്ങനെ തൂക്കുന്ന സമയത്തൊക്കെ ഉയർന്ന് ഈ പൊടികളെല്ലാം ഉയർന്നു വരും അപ്പോൾ ഈ വൈറസ് ഇറങ്ങിയിട്ടുള്ള ഈ ചെറുകണകങ്ങൾ വായുിലേക്ക് ഉയർന്നു കഴിഞ്ഞാൽ നമ്മൾ ശ്വസിക്കാനുള്ള സാധ്യതയുണ്ട് അപ്പോ അത് ഒഴിവാക്കാനായിട്ട് നമ്മൾ എപ്പോഴും ചെയ്യേണ്ട ഒരു കാര്യം അങ്ങനെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുന്ന സമയത്ത് പൊടി ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാസ്ക് നിർബന്ധമായിട്ടും ധരിക്കുക കൈയുറ ഉപയോഗിക്കുക നേരിട്ട് പൊടി ഉയരാതിരിക്കാൻ ശ്രദ്ധി ശ്രദ്ധിക്കുക ആദ്യം ഡിസിൻഫെക്ടന്റ് സ്പ്രേ ചെയ്യുക വെന്റിലേഷൻ ഉറപ്പാക്കുക അത് കഴിഞ്ഞതിനുശേഷം മാത്രം ക്ലീൻ ചെയ്യുക അതുപോലെതന്നെ ഈ വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളഉണ്ട് അവിടെയെല്ലാം ഈ എലിമൂത്രം വരാനുള്ള സാധ്യതുണ്ട് പ്രത്യേകിച്ചും ചെറിയൊരു മഴ പെയ്യുന്ന സമയത്ത് കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട ഉണ്ടാകും അപ്പോ ഈ എലിമൂത്രം വരുന്ന സമയത്ത് നമ്മുടെ തൊലിയിൽ എന്തെങ്കിലും മുറിവോ ഒക്കെ ഉണ്ടെങ്കിൽ നമുക്ക് എലിപ്പനി വരാൻ സാധ്യതയുണ്ട് ലെപ്ടോസ്പൈറോസിസ് അപ്പോ അതുകൊണ്ട് അങ്ങനെയുള്ള വെള്ളങ്ങളിൽ ഇറങ്ങുകയാണെങ്കിൽ നമ്മൾ ഉറപ്പായിട്ടും ഒരു കാലിൽ ഒരു കാലുറ ധരിച്ചിരിക്കണം അല്ലെങ്കിൽ ഒരു കവർ വല്ലം വെച്ച് കെട്ടണം നമ്മൾ ഡയറക്റ്റ് ആ വൈറസ് നമ്മുടെ ശരീരത്തിലോട്ട് കയറാതിരിക്കാൻ വേണ്ടി അത് ഹെൽപ്പ് ചെയ്യും അല്ലെങ്കിൽ നമുക്ക് പ്രിവെന്റീവ് ആയിട്ട് എലിപ്പനി വരാതിരിക്കാനുള്ള മരുന്നുകൾ കഴിക്കാനായിട്ട് പറ്റും അത്തരത്തിലുള്ള വെള്ളത്തിൽ ഇറങ്ങുകയാണെങ്കിൽ ആ ഒരു കാര്യം കൂടെ ശ്രദ്ധിക്കുക അപ്പോ ഞാൻ ഇന്ന് പറഞ്ഞത് ആന്റവൈറസിനെ കുറിച്ചും അതുപോലെ എലികളിൽ നിന്ന് വരുന്ന അസുഖങ്ങളെ കുറിച്ചും കുറച്ച് അസുഖങ്ങളെ കുറിച്ച് നമ്മൾ ഡിസ്കസ് ചെയ്തു അപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് ഈ അസുഖത്തിനെ തടയാമെന്നും വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ട് ധാരാളം ആളുകളുടെ അറിവിലേക്ക് ഇത് ഷെയർ ചെയ്തു കൊടുക്കുക പല ജീവനങ്ങളും രക്ഷിക്കാനായിട്ട് അത് സഹായിക്കും

Другие видео автора — Dr Danish Salim's Dr D Better Life

Ctrl+V

Экстракт Знаний в Telegram

Экстракты и дистилляты из лучших YouTube-каналов — сразу после публикации.

Подписаться

Дайджест Экстрактов

Лучшие методички за неделю — каждый понедельник